ആരെയെങ്കിലും കൊല്ലണം; ബസില്‍ പരിചയപ്പെട്ട 18 കാരിയെ ടോസ് ഇട്ടശേഷം ക്രൂരമായി കൊലപ്പെടുത്തി, ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു, ഞെട്ടിക്കുന്ന കഥ വെളിപ്പെടുത്തി പ്രതി

കറ്റോവീസ്: ബസില്‍ വച്ച് കണ്ട് മുട്ടിയ 18 കാരിയുടെ വിധി നിര്‍ണയിച്ചത് ഒരു നാണയം കൊണ്ടുള്ള ടോസ്. ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി മൃതേദഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കേസിലെ പ്രതി. പ്രതി മാറ്റിയൂസ് ഹെപ്പ എന്ന പോളിഷ് യുവാവാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന കഥ തുറന്ന് പറഞ്ഞത്. വിക്ടോറിയ കോസിയേല്‍സ്‌ക എന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
2023 ലാണ് ദാരുണ സംഭവം നടന്നത്. ഒരു പാര്‍ടി പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പ്രതി ബസിലാണ് കണ്ടുമുട്ടുന്നത്. കാര്‍ റിപ്പയര്‍ ഷോപ്പിലെ ജോലി കഴിഞ്ഞുവരികയായിരുന്നു ഹെപ്പ.
ആരെ എങ്കിലും കൊല്ലുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായും ഒരു ഇരയെ തേടി നഗരത്തില്‍ നടന്നിരുന്നതായും പ്രതി പറഞ്ഞു. അങ്ങനെയാണ് പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്. പെണ്‍കുട്ടിയെ പിന്നീട് തന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം പെണ്‍കുട്ടി ഫ്ളാറ്റില്‍ ഉറങ്ങി പോയി. വിളിച്ചുണര്‍ത്താന്‍ നോക്കി. കൊല്ലണമൊ എന്ന് നിശ്ചയിക്കുന്നതിന് വേണ്ടി ടോസ് ഇട്ട് നോക്കി. നാണയം ഹെഡ്‌സ് വീണു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പ്രാദേശിക വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ ചില നിര്‍ണായക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് വേണ്ടി കോയിന്‍ ടോസ് ചെയ്തു നോക്കാറുണ്ടെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ടോസ് ചെയ്തപ്പോള്‍ ഹെഡ് വീണാല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്നും ടെയില്‍ വീണാല്‍ പെണ്‍കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി. തുടര്‍ന്നാണ് കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുന്നത്. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. എന്തുകൊണ്ടാണ് താന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നും പ്രതി കൂട്ടിച്ചേര്‍ത്തു.
ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് മനസ്സ് മാറ്റി പൊലീസിനെ വിളിച്ചതായി പ്രതി പറഞ്ഞു. കേസിലെ ആദ്യ ഹിയറിംഗ് ജനുവരി 8ന് നടന്നിരുന്നു. ഫെബ്രുവരി 12ന് വിചാരണ പുനരാരംഭിക്കും.
ഹെപ്പയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page