റിട്ട. ബാങ്ക് ജീവനക്കാരന്‍ കല്യാണവീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: റിട്ട.ബാങ്ക് ജീവനക്കാരന്‍ കല്യാണ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട്, അതിയാമ്പൂര്‍, നന്ദനം ഹൗസില്‍ എം. പ്രഭാകരന്‍ (60)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആദൂര്‍, നെട്ടണിഗെയിലുള്ള സഹോദരി സുമതിയുടെ വീട്ടിലാണ് സംഭവം. സുമതിയുടെ മകന്റെ കല്യാണമായിരുന്നു ഞായറാഴ്ച. മടിക്കേരി, അട്ക്കയിലാണ് കല്യാണം നടന്നത്. വൈകുന്നേരത്തോടെ വധൂവരന്മാരും കല്യാണ പാര്‍ട്ടിയും നെട്ടണിഗെയിലെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. ഇതിനു ശേഷം മുറ്റത്ത് കസേരയില്‍ ഇരുന്നു വിശ്രമിക്കുകയായിരുന്നു പ്രഭാകരന്‍. ഇതിനിടയില്‍ കുഴഞ്ഞുവീണ പ്രഭാകരനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാണത്തൂര്‍, റാണിപുരത്തെ മാലിങ്കനായിക്-യശോദഭായ് ദമ്പതികളുടെ മകനായ പ്രഭാകരന്‍ 2024 മെയ് മാസത്തിലാണ് എസ്ബിഐയില്‍ നിന്നു വിരമിച്ചത്.
ഭാര്യ: അന്നപൂര്‍ണ്ണേശ്വരി. മക്കള്‍: പ്രണബ് പി. നായിക്, ഹര്‍ഷ് പി. നായിക്. മറ്റു സഹോദരങ്ങള്‍: മോഹന്‍രാജ്, മനോജ് കുമാര്‍, ദയാനന്ദന്‍, ജയന്തി, ഗീത.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം റാണിപുരത്തെ തറവാട് വീട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട്ട് ആറു വയസ്സുകാരന് രണ്ടാനുപ്പയുടെ ക്രൂര പീഡനം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു, ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും അന്വേഷണം തുടങ്ങി, പ്രതിക്ക് ജാമ്യം ലഭിച്ചതിനെ ചൊല്ലി വിവാദം

You cannot copy content of this page