തിരുവല്ല: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കവിയൂര്‍ എന്‍എസ്എസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വള്ളംകുളം നന്നൂരിലെ അലീന മോഹന്‍ (17) ആണ് മരിച്ചത്.
മുത്തശ്ശിക്കൊപ്പമാണ് അലീന താമസിച്ചിരുന്നത്. അലീനയുടെ കിടപ്പുമുറിയില്‍ നിന്നു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇതിന്റെ ഉളളടക്കം പുറത്തുവിട്ടിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണത്തില്‍ വ്യക്തത വരുകയുള്ളുവെന്നു പൊലീസ് പറഞ്ഞു.
