തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പട്ടിക്കാട്, ചാണോത്ത് സ്വദേശിനിയായ ആന്‍ഗ്രേസ് (16)ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. തൃശൂര്‍ സെന്റ് ക്ലെയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആന്‍ ഗ്രേസ്. പട്ടിക്കാട് സ്വദേശിനി അലീന ഞായറാഴ്ച അര്‍ധരാത്രിയോടെ മരണപ്പെട്ടു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിന്(16), പീച്ചി സ്വദേശി നിനിമ (16) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികളാണ് ഞായറാഴ്ച വൈകുന്നേരം അപകടത്തില്‍പ്പെട്ടത്.
