കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബോവിക്കാനം, മഞ്ചക്കല്ലില്‍ വന്‍മയക്കുമരുന്നു വേട്ട. കാറില്‍ കടത്തിയ 100 ഗ്രാം എം.ഡി.എം.എ പൊലീസ് പിന്തുടര്‍ന്നു പിടികൂടി.
രഹസ്യവിവരത്തെത്തുടര്‍ന്ന് ബോവിക്കാനം-ഇരിയണ്ണി റോഡിലെ മഞ്ചക്കല്ലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.45ന് ആദൂര്‍ എസ്‌ഐ വിനോദിന്റെ നേതൃത്വത്തിലാണ് വന്‍ മയക്കുമരുന്നു പിടികൂടിയത്. മയക്കുമരുന്നുമായി എത്തിയ കാറിനെ പൊലീസ് പിന്തുടര്‍ന്നു. ബോവിക്കാനത്ത് എത്തിയപ്പോള്‍ കാര്‍ ഇരിയണ്ണി റോഡിലേക്ക് കയറിയെങ്കിലും മഞ്ചക്കല്ലില്‍ വച്ച് കാര്‍ തടഞ്ഞു പിടികൂടുകയായിരുന്നു.
പൊവ്വല്‍, മാസ്തിക്കുണ്ടിലെ സഹദ് (26), കാസര്‍കോട്, കോട്ടക്കണ്ണിയിലെ ഷാനവാസ്(20) ഇയാളുടെ അടുത്ത ബന്ധുക്കളായ സ്ത്രീകള്‍ ഒരു കുട്ടി എന്നിവരാണ് കാറിലുണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.







