മാതാവിനൊപ്പം എത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പ്രതി അറസ്റ്റില്‍, സംഭവം കാസര്‍കോട് നഗരത്തില്‍

കാസര്‍കോട്: മാതാവിനൊപ്പം കാസര്‍കോട് നഗരത്തിലെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് സംഭവം. മാതാവിനൊപ്പം ഉണ്ടായിരുന്ന ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. പെണ്‍കുട്ടി ബഹളം വച്ചതോടെയാണ് സംഭവം മാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ആള്‍ക്കാര്‍ ഓടിക്കൂടുകയും അതിക്രമത്തിനു ശ്രമിച്ച ആളെ പിടികൂടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്, ഡിണ്ടിഗല്‍ സ്വദേശിയും ഉളിയത്തടുക്കയില്‍ താമസക്കാരനുമാണ് അക്രമിയെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ക്കെതിരെ മറ്റു കേസുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട്ട് ആറു വയസ്സുകാരന് രണ്ടാനുപ്പയുടെ ക്രൂര പീഡനം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു, ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും അന്വേഷണം തുടങ്ങി, പ്രതിക്ക് ജാമ്യം ലഭിച്ചതിനെ ചൊല്ലി വിവാദം

You cannot copy content of this page