ഉറുദു ഗസലിലും എ ഗ്രേഡ്; നിഹില ജമീലയെ ചന്ദ്രഗിരി കലാസമിതി അനുമോദിച്ചു

കാസര്‍കോട്: സംസ്ഥാന കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഉര്‍ദു പദ്യപാരായണത്തിലും ഉറുദു ഗസല്‍ ആലാപനത്തിലും എ ഗ്രേഡ് നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നിഹിലാ ജമീല കുരിക്കളെ ചന്ദ്രഗിരി കലാസമിതി അനുമോദിച്ചു. സംഗീതഗുരു കൂടിയായ പിതാവ് നാസര്‍ കുരിക്കളെയും അനുമോദിച്ചു. ചന്ദ്രഗിരി കലാസമിതിയുടെ സ്‌നേഹോപഹാരം സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റും, സമിതിയുടെ രക്ഷാധികാരിയുമായ പി. ഹബീബ് റഹ്‌മാന്‍ ഇരുവര്‍ക്കും നല്‍കി. അശോക് കുമാര്‍ എസ് വി, ഗംഗാധരന്‍ നായര്‍, ഹനീഫ പെരുമ്പള, മണികണ്ഠന്‍ എം, പ്രകാശന്‍ എസ് വി, മുരളീധരന്‍ ചാളക്കാട് ചടങ്ങില്‍ സംബന്ധിച്ചു.
ഗസല്‍ ഷഹന്‍ഷാ എന്നറിയപ്പെടുന്ന മെഹ്ദി ഹസന്‍ പ്രത്യേകം രാഗ മിശ്രണത്തില്‍ ചിട്ടപ്പെടുത്തിയ സലീം കൗസരിയുടെ മേ ഖയാല്‍ ഹൂം എന്ന ഗസലാണ് പാടിയത്. സ്‌കൂളിലെ ഉറുദു അധ്യാപകനായ ബഷീര്‍ അറിയന്‍കോട് രചിച്ച ‘ പൈഗാമേ വയനാട് ‘എന്ന വയനാട് ദുരന്തത്തെ കുറിച്ചുള്ള ഉര്‍ദു കാവ്യം ആലപിച്ചാണ് നിഹില എ ഗ്രേഡ് നേടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page