കെ.എസ്.ടി.എ ജില്ലാ സമ്മേളനം: വനിതാസംഗമം സംഘടിപ്പിച്ചു

കാസർകോട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി കാഞ്ഞങ്ങാട്ട് വനിതാസംഗമം സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ട് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. ലസിത അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം എം.ഇ. ചന്ദ്രാംഗദൻ, ജില്ലാ പ്രസിഡണ്ട് യു. ശ്യാംഭട്ട്, ജില്ലാ ട്രഷറർ കെ.വി. രാജേഷ്, പി. ശ്രീകല, വി.കെ. ബാലാമണി, എം. സുനിൽകുമാർ, പി. മോഹനൻ, എ.വി. അനിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും വനിതാ സബ് കമ്മിറ്റി കൺവീനർ കെ.ലളിത നന്ദിയും പറഞ്ഞു. ദേശീയ അധ്യാപികാ ദിനത്തിൻ്റെ ഭാഗമായി സാവിത്രി ഭായ് ഫൂലെ അനുസ്മരണമായിട്ടാണ് വനിതാസംഗമം സംഘടിപ്പിച്ചത്. ജനുവരി 18, 19 തീയ്യതികളിൽ ചായ്യോത്ത് വെച്ചാണ് ജില്ലാ സമ്മേളനം ചേരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികന്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ ഏഴുമാസത്തിനുളളില്‍ രണ്ടാമതും കവര്‍ച്ച; അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍ അരലക്ഷം രൂപ കവര്‍ച്ചചെയ്തു, സി.സി.ടി.വി യുടെ ഡി.വി.ആറും മോഷ്ടിച്ചു, സംഭവം പൈവളിഗെയില്‍

You cannot copy content of this page