പുലിഭീതിയിൽ മുളിയാർ; വനം വകുപ്പ് ഓഫീസിനു മുന്നിൽ പാത്രം കൊട്ടി പ്രതിഷേധിച്ചു

കാസർകോട്: ജനവാസ മേഖലയിലുള്ള പുലികളെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് ബാവിക്കരക്കുന്നിൽ ഫ്രണ്ട്സ് നുസ്രത്തിൻ്റെ നേതൃത്വത്തിൽ വനം വകുപ്പിൻ്റെബോവിക്കാനം സെക്ഷൻ ഓഫിസിലേക്ക് പാത്രം കൊട്ടി പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ഒരു മാസമായി മുളിയാർ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ അഞ്ചോളം പുലികൾ നാട്ടുകാരിൽ ഭീതി പരത്തുകയാണ്. എല്ലാ ദിവസങ്ങളിലും പുലികൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതായി നാട്ടുകാർ വനം വകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. ഇപ്പോൾ ബോവിക്കാൻ ടൗണിലും പുലിയെ കണ്ടു തുടങ്ങി. ഈ സാഹചര്യത്തിലാണ് നാട്ടുകാർ വനം വകുപ്പിനെതിരെ പ്രതിഷേധ സമരങ്ങൾ ആരംഭിച്ചത്. ബോവിക്കാനം വനം വകുപ്പ് ഓഫീസിനു മുന്നിൽ നടന്ന പാത്രം കൊട്ടി സമരം മുളിയാർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർകുന്നിൽ അധ്യക്ഷനായി.ബ്ലേക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ബി.എം അബൂബക്കർ, പീപ്പിൾസ് ഫോറം പ്രസിഡൻ്റ് ബി.അഷ്റഫ്, മണികണ്ഠൻ ഓമ്പയിൽ, മുഹമ്മദ് കുഞ്ഞി കൊടുവളപ്പ്, അബ്ദുൽ റഹ്മാൻ ചാപ്പ, കബീർ മുസ് ലിയാർ നഗർ, കലാം പള്ളിക്കൽ, മുഹമ്മദ് കുഞ്ഞി ബാവിക്കര, അബൂബക്കർ ചാപ്പാ, അബ്ദുൽ ഖാദർ ബെള്ളിപ്പാടി, ബി.കെ ഷാഫി അമ്മംങ്കോട്, ജാസർ പൊവ്വൽ, പി.അബ്ദുല്ല കുഞ്ഞി, മൊയ്തീൻ ചാപ്പ, അബ്ദുറഹ്മാൻ ബെള്ളിപ്പാടി, ബി.കെ ഹംസ ആലൂർ, ബഷീർ ബി.കെ, സിദ്ധിഖ് കുണിയേരി, ശരിഫ് പന്നടുക്കം, ഖാദർ ആലൂർ, ഹനീഫ് ബോവിക്കാനം, ബി.എം മഹമൂദ്, ജബ്ബാർ മുക്രി, സലാം പന്നടുക്കം, ഹമീദ് സൗത്ത്, അബ്ബാസ് മുക്രി, റിയാസ് മുക്രി, ഇസ്മായിൽ, അഹമ്മദ് ബെള്ളിപ്പാടി, മജീദ്പന്നടുക്കം, ഫാറുഖ്മുക്രി,ആസിഫ് ബെള്ളിപ്പാടി സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page