തൃശൂർ: തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് ലിവിനെ കുത്തിയത്. കുട്ടികളുമായി ലിവിൻ തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ലിവിനെ കുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം. തൃശ്ശൂർ ജില്ലാ ആശുപത്രിയ്ക്ക് സമീപമിരുന്ന കുട്ടികളുടെ അടുത്തേക്ക് ലിവിൻ എത്തുകയും തർക്കത്തിലേർപ്പെടുകയുമായിരുന്നു. തുടർന്ന് കുട്ടികൾ ലിവിനെ കുത്തി. ഒറ്റ കുത്തിന് ലിവിൻ കൊല്ലപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.







