ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ കുപ്രസിദ്ധ മാലമോഷ്ടാവ് പൊലീസിന്റെ പിടിയിലായി. കാര്‍ക്കാള ധാര്‍വാഡ് ജന്നത്ത് നഗര്‍ സ്വദേശിയായ മുഹമ്മദ് അലിഖാന് എന്ന ഇറാനി അവാനി (32) ആണ് സിറ്റി പൊലീസിന്റെ പിടിയിലായത്. കാര്‍ക്കാള മൂരു മാര്‍ഗത്തിന് സമീപമുള്ള പ്രണവ് ജ്വല്ലറിയില്‍ മോഷണം നടത്തിയത് ഇയാളായിരുന്നു. പ്രതിയില്‍ നിന്ന് 1.78 ലക്ഷം രൂപ വിലയുള്ള 26 ഗ്രാം സ്വര്‍ണം പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
