തിരുവനന്തപുരം: വാടകവീട്ടില്‍ സൂക്ഷിച്ച 19 കിലോ കഞ്ചാവുമായി ദമ്പതികളെ പൊലീസ് അറസ്റ്റു ചെയ്തു. തൈക്കാട്, ജഗതിയില്‍ വിജി എന്ന വിജയകാന്ത് (29), ഭാര്യ സുമ(28) എന്നിവരെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റു ചെയ്തത്. കിടപ്പുമുറിയില്‍ ചാക്കിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് ദമ്പതികള്‍ മലയിന്‍കീഴ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസക്കാരായി എത്തിയത്.
രാത്രികാലങ്ങളില്‍ നിരവധി വാഹനങ്ങള്‍ വീട്ടിലേക്ക് എത്താന്‍ തുടങ്ങിയതോടെയാണ് പരിസരവാസികള്‍ക്കു സംശയം തോന്നിത്തുടങ്ങിയത്. വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് ദിവസങ്ങളോളം രഹസ്യനിരീക്ഷണം നടത്തിയ ശേഷമാണ് വീട്ടില്‍ റെയ്ഡ് നടത്തി കഞ്ചാവു പിടികൂടിയത്.
