18 കാരിയെയും ആണ്‍സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: വെങ്ങന്നൂരില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങന്നൂര്‍ വാലിപ്പറമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യ(18) കുത്തനൂര്‍ ചിമ്പുകാട് മാറോണി കണ്ണന്റെ മകന്‍ സുകിന്‍ (23) എന്നിവരാണ് മരിച്ചത്. യുവതിയുടെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വെങ്ങന്നിയൂരില്‍ അയ്യപ്പന്‍ വിളക്ക് നടക്കുന്ന സ്ഥലത്ത് ആയിരുന്ന ഉപന്യയും സുകിനും ശനിയാഴ്ച രാത്രി 11ന് ഉപന്യയുടെ വീട്ടിലേക്ക് വന്നിരുന്നു. ഈ സമയം ഇവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ഉപന്യയുടെ വീട്ടിനുള്ളില്‍ ഒരേ ഹുക്കില്‍ ഒരു സാരിയുടെ രണ്ട് അറ്റത്തായി തൂങ്ങിയ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഉപന്യയുടെ സഹോദരന്‍ ഉത്സവ സ്ഥലത്തു നിന്ന് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആലത്തൂര്‍ പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page