വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍തൃമതിയായ യുവതിയെ പലവട്ടം ബലാല്‍സംഗം ചെയ്തു; ചെറുത്തപ്പോള്‍ ദേഹോപദ്രവവും; പത്തുമാസത്തിന് ശേഷം പരാതി, പ്രതി പിടിയില്‍

ആലപ്പുഴ: ഭര്‍തൃവീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പല തവണ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തില്‍ ധനീഷ് (31) ആണ് തൃക്കുന്നപ്പുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. പത്തുമാസത്തിന് ശേഷമാണ് യുവതി പൊലീസിനെ സമീപിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചു. ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി യുവതിയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്. തുടര്‍ന്ന് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചുവെന്നും കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ജോലി കഴിഞ്ഞ് കായംകുളം ബസ് സ്റ്റാന്റിലേക്ക് പോയ യുവതിയെ പ്രതിയുടെ ഓട്ടോയില്‍ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോകുകയും എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കയും ചെയ്തുവെന്നും കേസില്‍ പറയുന്നു.
കള്ളിക്കാട് ശിവ നടക്ഷേത്രത്തിന് സമീപം വെച്ചാണ് പ്രതിയായ ധനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page