ഉഡുപ്പി: ഗോവ നിർമ്മിത മദ്യം അനധികൃതമായി വിൽപന നടത്തിയ കേസിൽ 15 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളി അറസ്റ്റിൽ. തൃശൂർ ജില്ലയിലെ ചാലക്കുടിയിലെ വസതിയിൽ വച്ചാണ് ദയാനന്ദനെ ഉഡുപ്പി സിഇഎൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവ നിർമ്മിത മദ്യം വിൽക്കാൻ ശ്രമിച്ചതിന് 2009-ൽ ഇൻസ്‌പെക്ടർ തിമ്മയ്യയുടെ നേതൃത്വത്തിലുള്ള ജില്ലാ എക്‌സൈസ്, ലോട്ടറി നിരോധന സ്ക്വാഡ് ഇന്ദ്രാലി റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ദയാനന്ദിനെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടിയ ശേഷം, ഇയാൾ ഒളിവിൽ പോകുകയും കോടതിയിൽ ഹാജരാകാതെ ഒരു ദശാബ്ദത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു.
