വെള്ളൂരില്‍ വീട് കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാല കവര്‍ന്നു

പയ്യന്നൂര്‍: വീട് കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാല മോഷ്ടിച്ചതായി പരാതി. വെള്ളൂര്‍ പുതിയാങ്കാവ് റോഡിലെ കണ്ടമ്പേത്ത് പടിഞ്ഞാറേ വീട്ടില്‍ കെ.പി.ശ്രീനിവാസന്റെ(56) വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച 8.30 നും വൈകുന്നേരം 4.30 നും ഇടയിലായിരുന്നു മോഷണമെന്നാണ് പറയുന്നത്.
നാലരലക്ഷം രൂപ വിലവരുന്ന മാലയാണ് കവര്‍ന്നത്. പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page