വിഖ്യാത മെക്‌സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു

മെക്‌സിക്കോ സിറ്റി: വിഖ്യാത മെക്‌സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. മിസ്റ്റീരിയോയുടെ കുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് യഥാര്‍ഥ നാമം. ശ്രദ്ധേയ താരമായ റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ് റേ മിസ്റ്റീരിയോ സീനിയര്‍. 2009-ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും കായികരംഗത്തോടുള്ള സ്‌നേഹം കാരണം 2023-ലും മത്സരിച്ചിരുന്നു. മെക്‌സിക്കന്‍ റെസ്ലിങ് സംഘടനയായ ലൂച്ച ലിബ്ര എ.എ.എ. മരണത്തില്‍ അനുശോചനമറിയിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു. 1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്തി കരിയര്‍ ആരംഭിക്കുന്നത്. വളരെപ്പെട്ടെന്നുതന്നെ ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമായി. ഇടിക്കൂട്ടിന് പുറത്ത് മെന്ററായും കഴിവുതെളിയിച്ചു. വേള്‍ഡ് റെസ്ലിങ് അസോസിയേഷന്‍, ലൂച്ച ലിബ്രെ എ.എ.എ. വേള്‍ഡൈ്വഡ് ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെ നേടിയിട്ടുണ്ട്. 1990-ലെ റെസ്ലിങ് സ്റ്റാര്‍കേഡ് ലോക ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാനും ഇക്കാലയളവില്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.
വളരെ ഉയരത്തില്‍ പറന്നുവന്ന് എതിരാളികളെ ആക്രമിക്കുന്ന രീതിയാണ് റേയെ ആരാധകര്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page