പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥ ശിശു സഹപാഠിയുടേതാണെന്നു സ്ഥിരീകരിച്ചു; ഡിഎന്‍എ ഫലം പുറത്ത്

പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 17കാരിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം സഹപാഠിയുടേതു തന്നെയാണെന്ന് ഡിഎന്‍എ പരിശോധനാ ഫലം. 18 വയസും ആറു മാസവും ആണ് ഇയാളുടെ പ്രായം. ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ നവംബര്‍ 22ന് മരണപ്പെട്ടിരുന്നു. അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായതായി ഡോക്ടര്‍മാര്‍ക്കു സംശയം ഉണ്ടായിരുന്നു. മരണത്തില്‍ ഡോക്ടര്‍മാര്‍ അസ്വാഭാവികത അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു. ഈ സമയത്താണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്നു മനസ്സിലായത്. തുടര്‍ന്ന് പൊലീസ് പോക്‌സോ പ്രകാരം കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ആത്മഹത്യാശ്രമത്തിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യ നില മോശമായതെന്നും പനി ബാധിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുമായി സഹപാഠിയായ 18കാരനു ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് എത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു 18കാരന്‍ മൊഴി നല്‍കി. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page