കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബിജെപി നേതാവ് അന്തരിച്ചു. നീലേശ്വരം തട്ടാച്ചേരി രാമരത്തെ അഡ്വ. പി മനോജ് കുമാർ (60) ആണ് മരിച്ചത്. ബി ജെ പി സംസ്ഥാനസമിതി അംഗവും പാർട്ടി ലീഗൽ സെൽ സംസ്ഥാന കോ-ഓർഡിനേറ്ററുമാണ്. അസുഖത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ചോയ്യങ്കോട് പെരിങ്ങ തറവാട്ട് വീട്ടിൽ സംസ്കരിക്കും. പരേതരായ ബാലഗോപാലന്റെയും പുതിയപറമ്പൻ പത്മാവതിയുടെയും മകനാണ്. സഹോദരങ്ങൾ: പി ശശികുമാർ, പി വിനയകുമാരി (കുമ്പളപ്പള്ളി ), പി വിദ്യ.