അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ബൈക്കില്‍ ഇടിച്ചു; 46 കാരന് ദാരുണാന്ത്യം

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ബൈക്കില്‍ ഇടിച്ച് 46 കാരന് ദാരുണാന്ത്യം. ബല്‍ത്തങ്ങാടി മൂഡബൈലു സ്വദേശി മാധവ ആചാര്യയാണ് മരിച്ചത്. ഞായറാഴ്ച ധര്‍മ്മസ്ഥല-സുബ്രഹ്‌മണ്യ റോഡില്‍ കൊക്കടയ്ക്ക് സമീപം കപിനബാഗിലുവിലാണ് അപകടം. ആന്ധ്രാപ്രദേശില്‍ നിന്ന് അയ്യപ്പഭക്തരുമായി സുബ്രഹ്‌മണ്യയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു. റോഡില്‍ വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് ബസിന്റെ പിന്‍ ചക്രം കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആചാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരിച്ചു. മരപ്പണിക്കാരനായ ആചാര്യ ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page