കാസര്‍കോട്: സ്‌കൂട്ടറില്‍ വാഹനം ഇടിച്ചു വീഴ്ത്തി യുവാവിനെ കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഏഴുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു. പരിക്കേറ്റ ചെര്‍ക്കള, ബേര്‍ക്കയിലെ ബി അന്‍വറി(40)നെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 11.20 മണിയോടെ ബേര്‍ക്കയിലാണ് കേസിനാസ്പദമായ സംഭവം. ചെര്‍ക്കളയില്‍ നിന്നു ബേര്‍ക്കയിലേയ്ക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു പരാതിക്കാരനായ അന്‍വര്‍. ഇതിനിടയില്‍ ഇന്നോവ കാറിലും ആള്‍ട്ടോ കാറിലും എത്തിയ സംഘം റോഡിനു കുറുകെ വാഹനം ഇട്ട് സ്‌കൂട്ടറില്‍ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. അഷ്‌റഫ്, ബഷീര്‍, റിയാസ്, താജു കണ്ടാല്‍ അറിയാവുന്ന മറ്റു മൂന്നു പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.







