പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിനെ കൊന്ന് കടലില്‍ തള്ളി; കൗമാരക്കാരടക്കം നാലുപേര്‍ അറസ്റ്റില്‍

ചെന്നൈ: പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കടലില്‍ തള്ളി. ചെന്നൈ വിഴുപുരത്താണ് സംഭവം. വിഴുപുരം സ്വദേശി ശിവയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അമീസ്, അബ്ദുള്‍ സലാം എന്നിവരാണ് പിടിയിലായത്.
അവധിക്കു വന്നപ്പോഴാണ് ഹോട്ടല്‍ ജീവനക്കാരനായ ശിവ പതിനാറുകാരിയെ പീഡിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞ പെണ്‍കുട്ടിയുടെ സഹോദരന്‍ സുഹൃത്തുക്കളോട് കാര്യം പറഞ്ഞ് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ആറാം തീയതി ഈ വിഷയം സംസാരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ശിവയെ പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തുക്കള്‍ കൂനമേട് ബീച്ചില്‍ കൊണ്ടുപോയിരുന്നു. ഇവിടെ വെച്ച് സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് യുവാക്കള്‍ ശിവയെ കുത്തിക്കൊന്നു. തുടര്‍ന്ന് കൊലപാതക വിവരം മറച്ചുവെക്കാന്‍ ഇവര്‍ ശിവയുടെ മൃതദേഹം കടലില്‍ തള്ളുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ശിവയുടെ മൃതദേഹം പുതുക്കുപ്പത്ത് കരയ്ക്കടിഞ്ഞിരുന്നു. ഇതില്‍ ദുരൂഹത ആരോപിച്ച് ഇയളുടെ ഭാര്യ
നസ്രീന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടക്കുപ്പം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശിവയുടേത് കൊലപാതകം ആണെന്ന് പൊലീസ് കണ്ടെത്തിയത്. അറസ്റ്റിലായ നാല് പേരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരെ ജുവനൈല്‍ ഹോമിലേക്ക് പൊലീസ് അയച്ചിട്ടുണ്ട്. ബാക്കി രണ്ട് പ്രതികളും റിമാന്‍ഡിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page