ആള്‍ട്ടോ കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; കോയമ്പത്തൂരില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞടക്കം 3 മലയാളികള്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ എല്‍. ആന്‍ഡ്. ടി ബൈപാസില്‍ കാറില്‍ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ ജേക്കബ്, ഭാര്യാ ഷീബ ജേക്കബ്, മകളുടെ രണ്ടുമാസം പ്രായമുള്ള മകന്‍ ആരോണ്‍ എന്നിവരാണ് മരിച്ചത്. മകള്‍ അലീനയെ ഗുരുതര പരിക്കുകളോടെ അഭിരാമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ നാട്ടില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മറ്റു നടപടികള്‍ തീരുമാനിക്കും. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കരൂര്‍ സ്വദേശി ശക്തിവേല്‍ അറസ്റ്റിലായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page