മുളിയാർ മൂലടുക്കത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്:മുളിയാർ മൂലടുക്കത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂലടുക്കം കാവപ്പാടിയിലെ അബ്ദുള്ളയുടെ മകൻ റാഷിദ്‌ (24) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂലടുക്കം പുഴക്കര റോഡിനു സമീപം ഒരു മരത്തിന്റെ കീഴിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഇരുകാലുകൾക്കും പരിക്കുണ്ട്. കാലുകളിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. വിവരത്തെ തുടർന്ന് ആദൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാതാവ്: ആസിയാബി. സഹോദരങ്ങൾ: ഇർഷാദ്, സാബിറ, റജ്നാസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page