നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു

കാസര്‍കോട്: കാഞ്ഞങ്ങാട്, അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അംഗം കുഞ്ഞായിസ ചൊവ്വാഴ്ച രാവിലെ ഹോസ്റ്റലില്‍ എത്തി വിദ്യാര്‍ത്ഥിനികളില്‍ നിന്നു മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. ആശുപത്രി വാര്‍ഡനില്‍ നിന്നു നേരിടേണ്ടി വന്ന പീഡനങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥിനികള്‍ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിച്ചു.
വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തെക്കുറിച്ച് 15 ദിവസത്തിനകം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ വനിതാ കമ്മീഷന്‍ അംഗം ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ മാതാവ് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസും കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page