കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം: യാനം മികച്ച നാടകം, അയൂബ് ഖാന്‍ മികച്ച നടന്‍, മല്ലിക നടി

കാസര്‍കോട്: ഉദുമ, ബേവൂരി സൗഹൃദയുടെ നേതൃത്വത്തില്‍ നടന്ന കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച നാടകമായി തിരുവനന്തപുരം, ശ്രീനന്ദനയുടെ ‘യാനം’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി മനോജ് നാരായണനും മികച്ച നടനായി അയൂബ്ഖാനും (യാനം) മികച്ച നടിയായി മല്ലികയും (യാനം) തിരഞ്ഞെടുക്കപ്പെട്ടു. മറ്റു സമ്മാനങ്ങള്‍: മികച്ച രണ്ടാമത്തെ നാടകം സ്‌നേഹമുള്ള യക്ഷി (ചൈത്രതാര കൊച്ചി),മികച്ച രചന: യാനം (ഓഷോ), മികച്ച രണ്ടാമത് നടന്‍ മനുകാവുന്തല (മഴവില്ല്), മികച്ച രണ്ടാമത്തെ നടി: ബിന്ദു തൊടുപുഴ (മഴവില്ല്), മികച്ച ഹാസ്യ താരം അനില്‍ ബാബു (സ്‌നേഹമുള്ള പക്ഷി), ഭാവി വാഗ്ദാനം: അഭിനവ് ഒഞ്ചിയം (കലുങ്ക്), മികച്ച രംഗപടം: വിജയന്‍ കടമ്പേരി (യാനം), ജൂറി പരാമര്‍ശം: രേവതി മനോജ് (കലുങ്ക്), സിന്ധു മനോ ജോണി (മഴവില്ല്), സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം (ജയരാജ് തളിപ്പറമ്പ്). മധു ബേഡകം, ശ്രീനാഥ് നാരായണന്‍, സതീഷ് പനയാല്‍ എന്നിവരാണ് വിധി നിര്‍ണ്ണയിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page