കാസര്‍കോട്: ഗള്‍ഫില്‍ നിന്നു അവധിയില്‍ വന്ന സമയത്തു പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. സുബിന് എന്നയാള്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
നാലുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഗള്‍ഫില്‍ നിന്നു അവധിക്കെത്തിയ സുബിന് പതിനാലുകാരിയുമായി ചങ്ങാത്തം കൂടിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനത്തിനു ഇരയായ വിവരം വെളിപ്പെടുത്തിയത്.
