‘നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ’ ടൈറ്റില്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ 28 മുതല്‍ 2025 ജനുവരി 25 വരെ വിവിധ പരിപാടികളോടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുന്നു. നൂറ് വര്‍ഷം പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ‘നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ’ എന്ന പേരില്‍ നടത്തുന്ന പ്രോഗ്രാമിന്റെ ടൈറ്റില്‍ നഗര സഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഒ.എസ്.എ ട്രഷറര്‍ സി.കെ അബ്ദുല്ല ചെര്‍ക്കളക്ക് നല്‍കി പ്രകാശനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍, ഫുഡ് ഫെസ്റ്റ്, മെഹന്ദി ഫെസ്റ്റ്, ചിത്ര രചനാ മത്സരങ്ങള്‍, കായിക മത്സരങ്ങള്‍, മെഡിക്കല്‍ ക്യാമ്പ്, ഫാഷന്‍ ഷോ, മ്യൂസിക്കല്‍ ഇവന്റ് എന്നിവ സംഗമത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി നടക്കും.
ഒ.എസ്.എ വര്‍ക്കിങ് പ്രസിഡണ്ട് കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഹനീഫ് നെല്ലിക്കുന്ന്, സ്‌കൂള്‍ ഹെഡ് ഉഷ, മഹമൂദ് വട്ടയക്കാട്, അബ്ബാസലി ചേരങ്കെ, സി.എച്ച് അബ്ദുല്ലക്കുഞ്ഞി, വിജയ ചന്ദ്രന്‍, ഗിരിധര്‍ രാഘവന്‍, ആയിഷ, എം.താഹിറ, നിയാസ് ജസ്മാന്‍, യൂസഫ് എരിയാല്‍, അഷ്റഫ് പോപ്പുലര്‍, മുനീര്‍, സലാം പാണലം, മുഹമ്മദ് ഷാഫി എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും ഹാരിസ് പൂരണം നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page