മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ മകളുടെ ഭര്‍ത്താവ് കെസി രവീന്ദ്രന്‍ നമ്പ്യാര്‍ അന്തരിച്ചു

തിരുവനന്തപുരം: കണ്ണൂര്‍ ചാല കണ്ടോത്ത് ചന്ദ്രോത്ത് വീട്ടില്‍ കെസി രവീന്ദ്രന്‍ നമ്പ്യാര്‍(74)അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ മകള്‍ കെപി സുധയാണ് ഭാര്യ. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പരേതരായ എംപി നാണു നമ്പ്യാരുടെയും കെസി വല്ലി അമ്മയുടെയും മകനാണ്.
മക്കള്‍: സൂരജ് (കിന്‍ഫ്ര, തിരുവനന്തപുരം), സൂര്യ (ദുബായ്), സംഗീത് (ദുബായ്), മരുമക്കള്‍: ദീപക് (ദുബായ്), ഡോ.പൊന്നു(ദുബായ്). സഹോദരങ്ങള്‍: കെസി സുരേന്ദ്രന്‍ നമ്പ്യാര്‍, കെസി ലത. സംസ്‌കാരം തിങ്കള്‍ വൈകീട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page