ഒന്നരലക്ഷം രൂപ തട്ടിയെടുത്ത ശേഷം മുന്‍ കോളേജ് ജീവനക്കാരനെ കൊലപ്പെടുത്തി മൃതദേഹം തോട്ടില്‍ തള്ളി

പുത്തൂര്‍: സഹോദരിക്കു നല്‍കാനായി പണവുമായി പോയ ആളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പണം കാണാനില്ല. കൊലപാതകമാണെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് പുത്തൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പുത്തൂര്‍ വിവേകാനന്ദ കോളേജിലെ മുന്‍ ജീവനക്കാരനായിരുന്ന നന്ദകുമാര്‍ (68) ആണ് മരണപ്പെട്ടത്. സാമ്യത്തടുക്കയിലെ തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്.
ഡിസംബര്‍ അഞ്ചിനു ബാങ്കിലേക്കു പോയ നന്ദകുമാര്‍ ഒന്നര ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്നു പിന്‍വലിച്ചിരുന്നു. ഈ പണം സഹോദരിക്കു നല്‍കാനായി പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. അന്വേഷണത്തിനിടയിലാണ് മൃതദേഹം സാമ്യത്തടുക്ക തോട്ടില്‍ കാണപ്പെട്ടത്. പണം പൊതിഞ്ഞിരുന്ന കവര്‍ സമീപത്തു കാണപ്പെട്ടു. നന്ദകുമാറിന്റെ കൈവശം ഉണ്ടായിരുന്ന പണം തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തി മൃതദേഹം തോട്ടില്‍ തള്ളിയതായി സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page