കാസര്‍കോട്: കാസര്‍കോട്ടേക്ക് വീണ്ടും കള്ളപ്പണം ഒഴുകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ തളങ്കരയില്‍ നിന്നു കണക്കില്‍പ്പെടാത്ത 6,36,500 രൂപയും നോട്ടെണ്ണുന്ന യന്ത്രവും പിടികൂടി. തളങ്കര, നുസ്രത്ത് നഗറിലെ ഒരു വീട്ടില്‍ വെള്ളിയാഴ്ച കാസര്‍കോട് ടൗണ്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്. പണവും നോട്ടെണ്ണുന്ന യന്ത്രവും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് കാസര്‍കോട് നിന്നു വന്‍തോതില്‍ കള്ളപ്പണം പിടികൂടിയിരുന്നു. അതിനുശേഷം അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് കള്ളപ്പണം ഒഴുകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുള്ളത്.







