കെ.എം.സി.സിയ്ക്കുള്ള ദുബായ് ഗവര്‍മെന്റിന്റെ പ്രശംസാപത്രം പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി

ദുബൈ: ഹെല്‍ത്തിന്റെ ബ്ലഡ് ഡൊണേഷന്‍ സെന്ററിലേക്ക് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാമ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കാസര്‍കോട് ജില്ലാ കമ്മിറ്റിയെ ദുബൈ ഹെല്‍ത്ത് പ്രശംസാ പത്രം നല്‍കി ആദരിച്ചു. അടിയന്തിര സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയുള്ള രക്ത സമാഹരണം, ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച്
ദുബൈയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും, ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ചും നടത്തിയ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ നിന്നുമായി നിരവധി പേരാണ് രക്തദാനം നല്‍കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ നിരവധി ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യദ്ദീന്‍ രക്തദാനം നല്‍കിയാണ് കാമ്പയിന് തുടക്കം കുറിച്ചത്.
ദുബൈ ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബ്ലഡ് ഡൊണേഷന്‍ സൂപ്പര്‍വൈസര്‍ അന്‍വര്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.
ജില്ലാ കമ്മിറ്റിയുടെ ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടത്തിയ രക്തദാന ക്യാമ്പില്‍ വെച്ചാണ് പ്രശംസ പത്രം കൈമാറിയത്.
സമൂഹത്തിന്റെ ക്ഷേമത്തിനായി ദുബായ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളും ഇടപാടുകളും വലിയ മാതൃകയാണെന്നും ജില്ലാ കമ്മിറ്റി നടത്തികൊണ്ടൊരിക്കുന്ന പ്രവര്‍ത്തനങ്ങള്‍
പ്രശംസനീയമാണെന്നും പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യദ്ദീന്‍, കെ.എംസി.സി സംസ്ഥാന പ്രസിഡണ്ട് ഡോ.അന്‍വര്‍ അമീന്‍, ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര, അന്‍വര്‍ നഹ, ഷാര്‍ജ ഇന്ത്യന്‍ അസോഷിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര, റിയാസ് ചേലേരി, സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഇബ്രാഹിം ഖലീല്‍, ഹംസ തൊട്ടി, അഫ്‌സല്‍ മെട്ടമ്മല്‍, ഇസ്മായില്‍ ഏറമല, റയീസ് തലശ്ശേരി
ഒ മൊയ്ദു, ഒകെ ഇബ്രാഹിം, ബാബു തിരുനാവായ, മാഹിന്‍ കുന്നില്‍ തുടങ്ങി വിവിധ മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത്, മുന്‍സിപ്പല്‍ നേതാക്കള്‍, പ്രവര്‍ത്തകര്‍ പരിപാടിയില്‍ സംന്ധന്ധിച്ചു. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page