പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂര്‍ ഹാജി കൊല്ലപ്പെട്ടത് തലയ്ക്ക് അടിയേറ്റ്; ജിന്നുമ്മ ഉള്‍പ്പെടെ മൂന്നു സ്ത്രീകളും പുരുഷന്മാരും അറസ്റ്റില്‍

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ ഫാറൂഖ് മസ്ജിദിനു സമീപത്തെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂറിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നു വ്യക്തമായി. ഇതേ തുടര്‍ന്ന് ജിന്നുമ്മയെന്നു സ്വയം വിശേഷിപ്പിക്കുന്ന യുവതിയെയും കൂട്ടാളികളായ മറ്റു രണ്ടു യുവതികള്‍, ഒരു പുരുഷന്‍ എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം ആണ് പ്രതികളെ അറസ്റ്റു ചെയ്തത്. 2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ ഗഫൂറിനെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്വാഭാവിക മരണമാണെന്ന നിലയില്‍ ഖബറടക്കം നടത്തിയ മൃതദേഹം മകന്റെ പരാതിയെത്തുടര്‍ന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമായതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ബേക്കല്‍ പൊലീസ് അന്വേഷിച്ച കേസ് അടുത്തിടെയാണ് ഡി.സി.ആര്‍.ബിക്ക് കൈമാറിയത്. പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് തേഞ്ഞുമാഞ്ഞു പോകുമായിരുന്ന കൊലപാതകത്തിനു തുമ്പുണ്ടാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page