ബേക്കല്‍ ബീച്ച് കാര്‍ണിവല്‍ 21 മുതല്‍ 31 വരെ

ബേക്കല്‍: ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഇനി ബേക്കല്‍ ബീച്ച് കാര്‍ണിവല്‍. 21 മുതല്‍ 31 വരെ ബേക്കല്‍ ബീച്ച് പാര്‍ക്കിന്റെയും റെഡ്മൂണ്‍ ബീച്ച് പാര്‍ക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബി.ആ.ഡി.സി.യുടെ സഹകരണത്തോടെയാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുക. 15ന് മന്ത്രി മുഹമ്മദ് റിയാസ് കാര്‍ണ്ണിവല്‍ ദീപശിഖ ഉയര്‍ത്തും.

പ്രശസ്ത ഗായകരും, നര്‍ത്തകരും അണിനിരക്കുന്ന 11 ദിവസത്തെ സ്റ്റേജ് പരിപാടികള്‍, കാര്‍ണിവല്‍ ഡെക്കറേഷന്‍, സ്ട്രീറ്റ് പെര്‍ഫോര്‍മന്‍സ് തുടങ്ങിയ നിരവധി ആകര്‍ഷകങ്ങളെ കൂടാതെ 30,000 ചതുരശ്ര അടിയില്‍ പെറ്റ് ഫോസ്റ്റ്, 30
ഓളം ഇന്‍ഡോര്‍ ഗെയിമിന്റെ ആര്‍ക്കേഡ് ഗെയിംസ്, കപ്പിള്‍ സ്വിംഗ്, സ്‌കൈ സൈക്കിളിംഗ്, വാള്‍ ക്ലൈമ്പിംഗ്, സിപ് ലൈന്‍, സ്പീഡ് ബോട്ട്, ഫ്‌ലോട്ടിംഗ് ബ്രിഡ്ജ്, ഫുഡ് കോര്‍ട്ട്, പുരാവസ്തുക്കളുടെയും മിലിറ്ററി ഉപകരണങ്ങളുടെയും
പ്രദര്‍ശനം, സ്റ്റുഡിയോ, അമ്യൂസ്‌മെന്റുകള്‍, ഓട്ടോ എക്‌സ്‌പോ, ഫുഡ് സ്ട്രീറ്റ്, ഷോപ്പിംഗ് സ്ട്രീറ്റ് എന്നിവ കൂടാതെ നിരവധി പുതുമയാര്‍ന്ന പരിപാടികളും ബീച്ച് കാര്‍ണിവലില്‍ ഉണ്ടായിരിക്കും.
ഇതിനുപുറമെ അമ്യൂസ്‌മെന്റ്, കുട്ടികള്‍ക്ക് വേണ്ടി ട്രെയിന്‍, ജെ.സി.ബി, ഭക്ഷണസ്റ്റാളുകള്‍, സ്റ്റേജ് പരിപാടികള്‍ എന്നിവയുമുണ്ടാവും. പ്രവേശ ടിക്കറ്റ് നിരക്ക് 50 രൂപയായിരിക്കും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page