വീട്ടില്‍ വൈദ്യുതി കിട്ടിയ ആഹ്ലാദം, കൂട്ടുകാരനെ വിളിച്ചുവരുത്തി കുളത്തില്‍ കുളിക്കാനിറങ്ങി; നീന്തല്‍ അറിയാത്ത 16 കാരന് ദാരുണാന്ത്യം

കോഴിക്കോട്: വീട്ടില്‍ വൈദ്യുതി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍, വിളിച്ചുവരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പാറക്കുളത്തില്‍ മുങ്ങി മരിച്ചു. പുറമേരി നടുക്കണ്ടിയില്‍ കനകത്ത് താഴെ കുനി ശശിയുടെ മകന്‍ സൂര്യജിത് (16) ആണ് മരിച്ചത്. വീട്ടില്‍ വൈദ്യുതി ലഭിച്ചതിന്റെ ആഹ്ലാദം പങ്കിടാന്‍ സൂര്യജിത്ത് തൂണേരിയുള്ള സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും വീടിനടുത്തുള്ള പാറക്കുളത്തില്‍ കുളിക്കാന്‍ പോയി. നീന്തല്‍ അറിയാത്ത സൂര്യജിത് കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തായ വിദ്യാര്‍ഥി സമീപത്തെ ക്ലബിലുണ്ടായിരുന്നവരെ വിവരം അറിയിച്ചു. ഇവരാണ് സൂര്യജിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മോനിഷ, സഹോദരി: തേജലക്ഷ്മി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page