ലോക എയ്ഡ്‌സ് ദിനാചരണത്തിനു എങ്ങും ഒരുക്കം; കാസര്‍കോട് ജില്ലാതല പരിപാടിക്ക് തുടക്കമായി

കാസര്‍കോട്: ലോക എയ്ഡ്‌സ് ദിനാചരണത്തിനു വിപുലമായ ഒരുക്കം. ഡിസംബര്‍ ഒന്നിനാണ് ലോക എയ്ഡ്‌സ് ദിനാചരണം. കാസര്‍കോട്ട് ശനിയാഴ്ച രാവിലെ നടന്ന ബോധവല്‍ക്കരണ റാലി ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. നളിനാക്ഷന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പൊതുപരിപാടി ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ആരതി രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം കമ്മിറ്റി അംഗം സരിത എസ്.എന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ.വി, നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, നഗരസഭാ കൗണ്‍സിലര്‍ വിമല ശ്രീധര്‍, ഡോ. ശ്രീജിത്ത് മുകുന്ദന്‍, ഡോ.ജമീല്‍ അഹമ്മദ്, ഡോ. ഷാന്റി കെ.കെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ഡോ. ജനാര്‍ദ്ദനനായിക്, അബ്ദുല്‍ ലത്തീഫ് മഠത്തില്‍, യോഗീഷ് ഷെട്ടി സംസാരിച്ചു. വൈകുന്നേരം 6 മണിക്ക് ദീപം തെളിയിക്കല്‍ തുടര്‍ന്ന് ബോധവല്‍ക്കരണ മാജിക്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page