ജെസിബി ഉപയോഗിച്ച് പിഴുത് മാറ്റുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് 10 വയസുകാരനു ദാരുണാന്ത്യം; സംഭവം പഴയങ്ങാടി മുട്ടത്ത്

കണ്ണൂർ: പഴയങ്ങാടിയിൽ തെങ്ങ് വീണു 10 വയസുകാരൻ മരിച്ചു. പഴയങ്ങാടി മുട്ടത്താണ് ദാരുണ സംഭവം. മൻസൂർ- സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്. വീടിനു സമീപം ജെസിബി ഉപയോ​ഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെയാണ് അപകടം. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. വീടിനു സമീപത്തു തെങ്ങ് പിഴുതു മാറ്റുന്നതു കാണുവാൻ നിസാൽ അവിടെ പോയി നിന്നിരുന്നു. ജെസിബി ഉപയോ​ഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെ ദിശ മാറി നിസാലിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് നിസാൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page