കാസര്‍കോട്: നടുറോഡില്‍ തലയോട്ടിയും അസ്ഥിക്കഷണങ്ങളും കണ്ടെത്തിയത് ഭീതി പരത്തി. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇവ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചിക്കാനത്താണ് റോഡില്‍ അസ്ഥികള്‍ കണ്ടെത്തിയത്. ഏതാനും ദിവസങ്ങളുടെ പഴക്കം മാത്രമേ ഉള്ളുവെന്നാണ് പ്രാഥമിക നിഗമനം. തലയോട്ടി മനുഷ്യന്റേതോ ഏതെങ്കിലും മൃഗത്തിന്റേതോ എന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് അധികൃതര്‍ പറഞ്ഞു.







