ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ ജോണ്‍ ടിന്നിസ് വുഡ് 112-ാം വയസില്‍ അന്തരിച്ചു

പി പി ചെറിയാന്‍

ലണ്ടന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായ ഓന്‍ ടിന്നിസ്വുഡ് 112-ാം വയസില്‍ അന്തരിച്ചു. ടിന്നിസ്വുഡ് ഇംഗ്ലണ്ടിലെ സൗത്ത്‌പോര്‍ട്ടിലെ കെയര്‍ ഹോമിലാണ് മരിച്ചത്.
1912 ഓഗസ്റ്റ് 26 ന് ലിവര്‍പൂളില്‍ ജനിച്ച ജോണ്‍ ടിന്നിസ് വുഡ് കഴിഞ്ഞ ഏപ്രിലില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. വെനസ്വേലയിലെ 114 കാരനായ ജുവാന്‍ വിസെന്റ് പെരെസിന്റെ മരണത്തെത്തുടര്‍ന്നാണ് 2024 ഏപ്രിലില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി ടിന്നിസ് വുഡ് മാറിയത്. ജിഡബ്ല്യുആര്‍ അനുസരിച്ച്, ടിന്നിസ്വുഡിന് ഇത്രയും കാലം എങ്ങനെ ജീവിക്കാന്‍ കഴിഞ്ഞു എന്നതിന് പ്രത്യേക വിശദീകരണമൊന്നും ഉണ്ടായിരുന്നില്ല.
ആരോഗ്യം നിലനിര്‍ത്താന്‍ എല്ലാം മിതമായി ചെയ്യണണെന്നാണ് അദ്ദേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്ന ഉപദേശം.
എല്ലാ വെള്ളിയാഴ്ചയും മത്സ്യത്തിന്റെയും ചിപ്സിന്റെയും ഒരു ഭാഗം കഴിക്കുന്നതിനുമപ്പുറം, താന്‍ പ്രത്യേക ഭക്ഷണക്രമമൊന്നും പാലിച്ചിട്ടില്ലെന്ന് ടിന്നിസ് വുഡ് മുമ്പ് പറഞ്ഞിരുന്നു. മകള്‍ സൂസന്‍, നാല് പേരക്കുട്ടികള്‍, മൂന്ന് കൊച്ചുമക്കള്‍ എന്നിവരോടൊപ്പമാണ് ഒടുവില്‍ ജീവിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page