നാഷണല്‍ വിമന്‍സ് ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടന്നു

കാസര്‍കോട്: നാഷണല്‍ വിമന്‍സ് ലീഗ് കാസര്‍കോട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ബേക്കല്‍ സേട്ട് സാഹിബ് സെന്ററില്‍ നടന്നു. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ വിമന്‍സ് ലീഗ് ജില്ലാ പ്രസിഡന്റ് ജമീല ടീച്ചര്‍ അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഹസീന ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ഐഎന്‍എല്‍ നേതാക്കളായ പികെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, ഇബ്രാഹിം പള്ളിപ്പുഴ, എന്‍എം അബ്ദുള്ള, ടി.എസ്. ഗഫൂര്‍ ഹാജി, അബ്ദുല്‍ റഹ്‌മാന്‍ കളനാട്, നാസ്‌നിന്‍ വഹാബ്, എല്‍.സുലൈഖ, ആയിഷ മൊഹമ്മദ് കുഞ്ഞി, ഫരീദ അസീസ് സംസാരിച്ചു.
ഫരീദ ചെമ്പിരിക്ക സ്വാഗതവും മൈമൂന നന്ദിയും പറഞ്ഞു.
യോഗത്തില്‍ ജില്ലക്ക് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ജമീല ടീച്ചര്‍ കളനാടിനെയും, ജനറല്‍ സെക്രട്ടറിയായി ഫരീദ ചെമ്പിരിക്കയെയും, ട്രഷറായി എല്‍.സുലൈഖ കാഞ്ഞങ്ങാടിനെയും വൈസ് പ്രസിഡന്റ്മാരായി ആയിഷ ചെമ്പരിക്ക, നാസ്‌നിന്‍ വഹാബ് പള്ളിക്കര, മൈമൂന കളനാട് എന്നിവരെയും, സെക്രട്ടറിമാരായി സമീറ കാഞ്ഞങ്ങാട്, ഫരീദ ടി.എം.തൊട്ടി, ഷാഹിന എന്നിവരെയും തിരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page