ഇറച്ചി വെട്ടുകാരന്‍ കാമുകിയെ കൊലപ്പെടുത്തി ശരീരം 40 കഷ്ണങ്ങളാക്കി വനത്തില്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ കാമുകിയെ കൊലപ്പെടുത്തി ശരീരം 40 കഷ്ണങ്ങളാക്കി വനത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ 25 വയസുകാരനായ നരേഷ് ഭെന്‍ഗ്ര പൊലീസിന്റെ പിടിയിലായത്. ഇയാള്‍ തമിഴ്‌നാട്ടില്‍ ഇറച്ചിവെട്ടുകാരനായി ജോലി ചെയുകയായിരുന്നുവെന്നും മാംസം മുറിക്കുന്നതില്‍ വിദഗ്ധനാണെന്നും കേസ് അന്വേഷിച്ച ഇന്‍സ്പെക്ടര്‍ അശോക് സിങ് പറഞ്ഞു. ഇയാള്‍ക്കൊപ്പം രണ്ട് വര്‍ഷമായി താമസിച്ചിരുന്ന യുവതിയെ ആണ് കൊലപ്പെടുത്തിയത്. പങ്കാളി അറിയാതെയാണ് കാമുകിക്കൊപ്പം താമസിച്ചത്. ഭാര്യ ഇക്കാര്യം അറിഞ്ഞതോടെയാണ് ഇയാള്‍ കാമുകിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഝാര്‍ഖണ്ഡിലെ കുന്തി വനമേഖലയില്‍ നിന്നാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. തെരുവ് നായ മാംസങ്ങള്‍ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ട ആളുകളാണ് പൊലീസിനെ വിവരം അറിയിച്ചത്. താന്‍ ട്രെയിനില്‍ കയറിയെന്നും കാമുകനൊപ്പം താമസിക്കുമെന്നും യുവതി അമ്മയെ അറിയിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ആധാര്‍ കാര്‍ഡ് സംഭവ സ്ഥലത്തുവച്ച് കണ്ടെത്തിയിരുന്നു. കാര്‍ഡ് കണ്ടതോടെയാണ് കൊല്ലപ്പെട്ടത് മകളാണെന്ന് മാതാവ് തിരിച്ചറിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page