ബദിയഡുക്കയിലെ സഹോദരികള്‍ കലോത്സവങ്ങളില്‍ സംസ്ഥാന തലത്തില്‍ എ.ഗ്രേഡുകള്‍ നേടി

ബദിയഡുക്ക: സഹോദരിമാര്‍ കലോത്സവത്തില്‍ സംസ്ഥാന തലത്തില്‍ എ.ഗ്രേഡ് നേടി ബദിയഡുക്കക്ക് അഭിമാനമായി. ബാലസംഘം ബദിയഡുക്ക വില്ലേജ് സെക്രട്ടറിയും വില്ലേജ് കമ്മിറ്റി അംഗങ്ങളുമായ കീര്‍ത്തന സി, നന്ദന സി എന്നിവരാണ് നാടിന് അഭിമാനം പകര്‍ന്നത്. പെര്‍ഡാല എന്‍.എച്ച്.എസ്.എസ് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ കീര്‍ത്തന സംസ്ഥാനതല ശാസ്‌ത്രോത്സവത്തില്‍ റിസര്‍ച്ച് ടൈപ്പ് പ്രൊജക്ടിലാണ് എഗ്രേഡോടെ സമ്മാനം നേടിയത്. സിബിഎസ്ഇ കലോത്സവത്തില്‍ ഇംഗ്ലീഷ് ഉപന്യാസ രചനയില്‍ സഹോദരിയും ബദിയഡുക്ക ഹോളി ഫാമിലി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സി. നന്ദന എ ഗ്രേഡ് സ്വന്തമാക്കി.
ബദിയഡുക്കയിലെ എം. സുധാകരന്‍-മിനിമോള്‍ ദമ്പതികളുടെ മക്കളാണിവര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page