കാഞ്ഞങ്ങാട്ടെ ജനകീയ ഡോക്ട‌ർ സി.എച്ച്. ഇബ്രാഹീംകുഞ്ഞി അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജനകീയ ഡോക്ടര്‍ സി.എച്ച്. ഇബ്രാഹീംകുഞ്ഞി (60) അന്തരിച്ചു. അസുഖ ബാധിതനായി മാസങ്ങളായി മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അതിഞ്ഞാലിലെ കേരള ആശുപത്രി ഉടമയാണ്. അറിയപ്പെടുന്ന ശിശുരോഗ വിദഗ്ധനായിരുന്നു. അജാനൂര്‍ കടപ്പുറം സ്വദേശിയാണ്. ചൊവ്വാഴ്ച ഉച്ചക്ക് അതിഞ്ഞാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും. പരേതനായ പാട്ടില്ലത്ത് അബ്ദുല്ലയുടെയും അഞ്ചില്ലത്ത് ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ഡോ.ഫന്‍സീറ ഇബ്രാഹിം, ഫയാസ് ഇബ്രാഹിം, ഫാത്തിമ ഇബ്രാഹിം. മരുമകന്‍ കെപി മുഹമ്മദ് അജ്മല്‍. സഹോദരങ്ങള്‍: സിഎച്ച് അഹമ്മദ്(വ്യാപാരി), സിഎച്ച് മുഹമ്മദ് കുഞ്ഞി(കുവൈത്ത്), സി.എച്ച് മജീദ്(വ്യാപാരി), സിഎച്ച് മറിയം, സിഎച്ച് സുഹറ, സിഎച്ച് ഫൗസിയ, പരേതനായ സിഎച്ച് മൊയ്തു, സിഎച്ച് ഹമീദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page