സിപിഎം നേതാവ് പനയാല്‍, കുന്നൂച്ചിയിലെ കെ.ടി നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: സിപിഎം നേതാവും സഹകാരിയുമായ പനയാല്‍, കുന്നൂച്ചിയിലെ കെ.ടി നാരായണന്‍(75) അന്തരിച്ചു. സിപിഎം കുന്നൂച്ചി ബ്രാഞ്ച് സെക്രട്ടറി, അവിഭക്ത പള്ളിക്കര ലോക്കല്‍ കമ്മിറ്റി അംഗം, തച്ചങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗം, പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി വൈസ് പ്രസിഡന്റ്, പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം, കര്‍ഷകസംഘം ഉദുമ ഏരിയാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: ദേവു. മക്കള്‍: അനില്‍ കുമാര്‍, സുനില്‍ കുമാര്‍, പ്രമീള, വത്സല. മരുമക്കള്‍: രാജന്‍, കുഞ്ഞിരാമന്‍, കവിത, അശ്വതി. സഹോദരങ്ങള്‍: പരേതനായ കെ.ടി ബാലകൃഷ്ണന്‍, കെ.ടി ചന്ദ്രന്‍, കെ.ടി കണ്ണന്‍, ചിരുത, വെള്ളച്ചി, ജാനകി, സരോജിനി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page