വി വേണുഗോപാലിന് ലയണ്‍സ് ഇന്റര്‍നാഷണല്‍ മെഡല്‍

തലശേരി: കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രോജക്ടിനുള്ള ലയണ്‍സ് ഇന്റര്‍നാഷണല്‍ മെഡല്‍ വി വേണുഗോപാലിന് ലഭിച്ചു. പ്രമേഹ രോഗത്തിനെ ചെറുക്കാന്‍ ആരംഭിച്ച ജീവം ഓണ്‍ലൈന്‍ പ്രോഗ്രാം ആഗോള തലത്തില്‍ ശ്രദ്ധ നേടുകയും നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നും രാവലെ 6 മുതല്‍ 7 വരെ ശാസ്ത്രീയ വ്യായാമ പരിപാടിയില്‍ പങ്കെടുത്തുതുടങ്ങുകയും ചെയ്തു. ഈ പദ്ധതി സ്‌കൂള്‍ കുട്ടികളെ പരിശീലിപ്പിച്ചത് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കോര്‍ഡിസിലും ഇടം നേടിയിട്ടുണ്ട്.
മെഡലിന് പുറമേ ഡിസ്ടിക്ട് 318 ഇ യിലെ മികച്ച അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി, കെ ടി രമേഷ് സ്മാരക അവാര്‍ഡ് എന്നിവയും ലഭിച്ചു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനും ജേസീസ് രാജ്യാന്തര പരിശീലകനുമാണ് വേണുഗോപാല്‍. തലശ്ശേരിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page