ആംബുലന്‍സിന് വഴി നല്‍കാതെ കാർ ഓടിയത് 16 കിലോമീറ്റർ, ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചു

കാസർകോട്: സ്ട്രോക്ക് വന്ന രോഗിയുമായി കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് വഴി നല്‍കാതെ കാർ അപകടകരമായി ഓടിച്ചതായ പരാതി. കാഞ്ഞങ്ങാട് വരെ ആംബുലന്‍സിന് മുന്നില്‍ 16 കിലോമീറ്ററോളം ദൂരം കെഎല്‍ 48 കെ 9888 എന്ന കാര്‍ വഴി തടഞ്ഞ് ഓടിച്ചു പോവുകയായിരുന്നുവത്രെ. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഡെയ്സണ്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ആര്‍.ടി.ഒ അധികൃതർ അറിയിച്ചു. അടിയന്തിര ചികിത്സ വേണ്ട രോഗിയായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. തുടർച്ചയായി ഹോണടിച്ചിട്ടും മറ്റ് വാഹനങ്ങള്‍ സൈഡ് നല്‍കിയപ്പോള്‍ മുന്നില്‍ ഉണ്ടായിരുന്ന കാർ വഴി നൽകാൻ കൂട്ടാക്കിയില്ല. പ്രാഥമിക അന്വേഷണത്തില്‍ കാര്‍ വടക്കാഞ്ചേരി രജിസ്ട്രേഷനിലുള്ളതാണെന്നു അധികൃതർ കണ്ടെത്തി. ഇത് കൊടുവള്ളി സ്വദേശി മുഹമ്മദ് സഫ്വാന്റേതാണെന്നാണ് വിവരം. രണ്ടുദിവസം മുമ്പാണ് സംഭവം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page