ബദിയഡുക്ക, പാടലടുക്കയില്‍ താമസിച്ചിരുന്ന യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ഫോണ്‍ സ്വിച്ച് ഓഫ്, പൊലീസ് അന്വേഷണം തുടങ്ങി


കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാട്‌ലടുക്കയില്‍ താമസക്കാരനായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കര്‍ണ്ണാടക, സ്വദേശിയായ സാഗറി(42)നെയാണ് കാണാതായത്. ഭാര്യ സീതു നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സാഗറും കുടുംബവും മാസങ്ങളായി പാടലഡുക്ക, ചാലക്കുക്കുവിലായിരുന്നു താമസം. നവംബര്‍ 18ന് വൈകുന്നേരം നാലുമണിയോടെയാണ് സാഗര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നു ഭാര്യ സീതു പരാതിയില്‍ പറഞ്ഞു. കര്‍ണ്ണാടക, മിയാപ്പുരത്തുള്ള സഹോദരന്റെ വീട്ടിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിനു ശേഷം ഒരു വിവരവും ലഭിച്ചില്ല. സഹോദരനെ ഫോണ്‍ചെയ്തു ചോദിച്ചപ്പോള്‍ മിയാപ്പുരയില്‍ എത്തിയിട്ടില്ലെന്നു വ്യക്തമായി. സാഗറിന്റെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page