ചിത്താരി പുഴയിൽ ചാടിയ ഓട്ടോ ഡ്രൈവർ മരിച്ചു

കാസർകോട്: ചിത്താരിപുഴയിൽ ചാടിയ ഓട്ടോ ഡ്രൈവർ മരിച്ചു. ആവിക്കര ഗാർഡർ വളപ്പിലെ രമേശൻ(45) ആണ് മരിച്ചത്. പുഴയിൽ മു ങ്ങിതാഴുന്ന നിലയിൽ കണ്ട രമേശനെ രക്ഷപെടുത്തി ആശുപത്രിയിലെത്തി ച്ചെങ്കിലും മരിക്കുകയായി രുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് ചി ത്താരി പാലത്തിന് സമീപം പുഴയിൽ മുങ്ങുന്ന നിലയിൽ പരിസരവാസികൾ കണ്ടത്. ഉടൻ രക്ഷപെടുത്തി കരക്കെത്തിച്ചു.ജീവനുണ്ടെന്ന സംശയത്തിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലിരി ക്കെയാണ് മരണം.പാലത്തിന് സമീപത്ത് ഓട്ടോറിക്ഷ നിർത്തിയിട്ടാണ് പുഴയിൽ ചാടിയതെന്ന് കരുതുന്നു. കാഞ്ഞങ്ങാട് മൽസ്യ മാർക്കറ്റിൽ കമ്മീഷൻ ഏ ജൻറായും ജോലി ചെയ്തിരുന്നു. ഭാര്യയും രണ്ട് മക്കളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page