വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; അധ്യാപികയെ ക്ലാസ് മുറിയില്‍വച്ച് കൊലപ്പെടുത്തി, അരുംകൊല കണ്ട് നിലവിളിച്ച് കുട്ടികള്‍

ചെന്നൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടെ ആണ് അരുംകൊല. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ആണ് കൊല നടന്നത്. മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതി എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുന്‍പാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായി ജോലിക്കെത്തിയത്. ബുധനാ്ച രാവിലെ ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കേ രമണിയെ പ്രതി മദന്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് കൈയ്യില്‍ കരുതിയ കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കൊലപാതകം നടത്തിയതിന് ശേഷം സ്‌കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ അധികൃതര്‍ പിടികൂടി മല്ലിപ്പട്ടണം പൊലിസില്‍ ഏല്‍പ്പിച്ചു. നിരവധി തവണ ഇയാള്‍ അധ്യാപികയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൂട്ടുകാരുടെ പരിഹാസം കൂടിയായതോടെ പിന്നീട് ഇയാള്‍ക്ക് അധ്യാപികയോട് പക തോന്നുകയും അതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page