കളനാട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി, വന്ദേഭാരതിനു കല്ലെറിഞ്ഞ 17കാരനും പിടിയില്‍

കാസര്‍കോട്: കാസര്‍കോടിനും കോട്ടിക്കുളത്തിനും ഇടയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനംതിട്ട, എഴംകുളം, അറക്കലിക്കല്‍ ബേബിവില്ലയിലെ അഖില്‍ ജോണ്‍ മാത്യു (21) വിനെയാണ് കാസര്‍കോട് റെയില്‍വെ പൊലീസും ആര്‍.പി.എഫും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ഇയാളുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ 1.20 മണിയോടെ അമൃത്സര്‍-കൊച്ചുവേളി എക്‌സ്പ്രസ് അട്ടിമറിക്കാനാണ് ശ്രമം ഉണ്ടായത്.
കളനാട് റെയില്‍വെ സ്റ്റേഷനു സമീപത്ത് ട്രാക്കില്‍ കല്ലുകയറ്റി വച്ചാണ് അട്ടിമറിക്ക് ശ്രമിച്ചത്. ട്രെയിന്‍ കടന്നു പോയപ്പോള്‍ കല്ലുകള്‍ ചിതറിത്തെറിച്ചു. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നവംബര്‍ എട്ടിന് ബേക്കല്‍, പൂച്ചക്കാട്ട് വച്ച് വന്ദേഭാരത് എക്‌സ്പ്രസിനു കല്ലെറിഞ്ഞ കേസില്‍ 17 കാരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ അക്ബര്‍ അലി, എസ്.ഐ കതിരേഷ് ബാബു, എസ്.ഐ എ.പി ദീപക്ക്, എസ്.എച്ച്.ഒ റെജികുമാര്‍, എസ്.ഐ പ്രകാശന്‍ എന്‍.വി, ആര്‍.പി.എഫ് എ.എസ്.ഐമാരായ ഷിജു, വിനോജ്, അജിത് കുമാര്‍, സിപിഒ ശ്രീരാജ്, സിപിഒ രാകേഷ്, ജി.ആര്‍.പി സി.പി.ഒ ജ്യോതിഷ് എന്നിവര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷിച്ചു പ്രതികളെ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page